കല്ലമ്പലം:പള്ളിക്കൽ ജനമൈത്രി പൊലീസിന്റെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ പള്ളിക്കൽ ജംഗ്ഷനിൽ ഇന്ന് രാവിലെ 7ന് ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം നടക്കും.അഡ്വ.വി.ജോയി എം.എൽ.എ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.വർക്കല ഡി.വൈ.എസ്.പി നിയാസ്.പി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന,മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഹാസ്,വാർഡ്‌ മെമ്പർ മുബാറക് തുടങ്ങിയവർ പങ്കെടുക്കും.