ആറ്റിങ്ങൽ:കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി രാജധാനി എൻജിനീയറിംഗ് കോളേജിൽ സെമിനാർ നടന്നു.പുതിയ ലോകം, പുതിയ യുവത,പുതിയ പൊലീസ് എന്ന വിഷയത്തിൽ നടത്തിയ സെമിനാർ സൗത്ത് സോൺ ഐ.ജി പി.പ്രകാശ് ഉദ്ഘാടനം ചെയ്തു.വിജിലൻസ് എസ്.പി. ഇ.എസ്.ബിജുമോൻ മുഖ്യപ്രഭാഷണം നടത്തി.അഭിലാഷ് മോഹൻ, ഡോ.എം.എ. സിദ്ധിഖ്, ഡോ.സുരേഷ് ബാബു.പ്രേംജി.കെ.നായർ എന്നിവർ സംസാരിച്ചു