vld-1

വെള്ളറട: കുറ്റിയായണിക്കാട് കൈരളി ഗ്രന്ഥശാലയിൽ സംസ്ഥാന ശുചിത്വമിഷന്റെ സഹകരണത്തോടെ പണികഴിപ്പിച്ച വഴിയിടത്തിന്റെ ഉദ്ഘാടനവും ബ്ളോക്ക് പഞ്ചായത്ത് അനുവദിച്ച കംപ്യൂട്ടർ ഇന്റർനെറ്റ് സേവനങ്ങളുടെ ഉദ്ഘാടനവും ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കുമാരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഡി. ഗോപൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സംഘം കാട്ടാക്കട താലൂക്ക് യൂണിയൻ സെക്രട്ടറി ബി. രാജഗോപാൽ,​ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. ജീവൽ കുമാർ,​ ഗ്രന്ഥശാല ജില്ലാ കൗൺസിൽ അംഗം രാമകൃഷ്ണപിള്ള,​ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സിമി,​ ബ്ളോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഐ.ആർ. സുനിത,​ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൽ. ഉഷ,​ സി. സിന്ധു,​ ഗ്രന്ഥശാല സെക്രട്ടറി എൻ. ദിവാകരൻ നായർ,​ പ്രസിഡന്റ് ഡി. ഗോപൻ തുടങ്ങിയവർ സംസാരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ ആദരിച്ചു.