ഉദിയൻകുളങ്ങര: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ പാറശാല മേഖലാ സമ്മേളനം തിങ്കളാഴ്ച വൈകിട്ട് 5ന് അഞ്ചാലിക്കോണം ചിലമ്പൊലി ഡാൻസ് അക്കാഡമി ഹാളിൽ നടക്കും. ജില്ലാ പ്രസിഡന്റ് ബാബു സാരംഗി ഉദ്ഘാടനം നിർവഹിക്കുന്ന പൊതുസമ്മേളനത്തിൽ പാറശാല വിജയൻ അദ്ധ്യക്ഷനാവും. ജില്ലാ സെക്രട്ടറി ഒഡേസ സുരേഷ് മുഖ്യപ്രഭഷണം നടത്തും. മേഖലാ സെക്രട്ടറി കാഥികൻ കലാലയം സൈമൺ കുമാർ, പാറശാല ജയമോഹൻ,​ കവിരാജ് കലാലയം, മരുതത്തൂർ സുകു, ബാലരാജ്, കുഞ്ഞുകുഞ്ഞ്, നോവലിസ്റ്റ് അനി വേലപ്പൻ, ശരത് രാജൻ, സജീർഖാൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് നന്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.