വെഞ്ഞാറമൂട്: പാറയ്ക്കൽ ഗവ. യു.പി.എസിൽ ഡോക്‌ടേഴ്‌സ് ദിനം ആചരിച്ചു. മാണിക്കൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവവിദ്യാർത്ഥിയായ ഡോ. ഹരികൃഷ്ണൻ, അപകടത്തിൽപെട്ടു ആരും ശ്രദ്ധിക്കാതെ റോഡിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ച് മാതൃക കാട്ടിയ മെഡിക്കൽ കോളേജ് ഓഫീസ് ജീവനക്കാരി അക്ഷര എന്നിവരെ ചടങ്ങിൽ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് അജിത് സിംഗ്, ഹെഡ്മിസ്ട്രസ് മഞ്ജു, അഭിലാഷ് എന്നിവർ സംസാരിച്ചു.