general

ബാലരാമപുരം: ഡോക്ടേഴ്സ് ദിനത്തിൽ ബാലരാമപുരം കുടുംബാരോഗ്യകേന്ദ്രത്തിലെ ‌ഡോക്ടർമാരെ ആദരിച്ചു. അന്നം പുണ്യം ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെന്റ് ഡി പോളിന്റെ നേത്യത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്.കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.രജിത,​ ഡോ.അഖില പ്രിയദർശിനി,​ ഡോ.ലാവണ്യ,​ ഡോ.സുശാന്ത് എന്നിവരെയാണ് ആദരിച്ചത്.മെമ്പർ എൽ.ജോസ്,​ കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അമ്പിളിക്കുട്ടൻ,​ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജൻ,​ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ എന്നിവർ സംബന്ധിച്ചു.