
ചിറയിൻകീഴ്: ഇടവിളാകം യു.പി.എസിൽ വരിക ഭവാൻ വീണ്ടും എന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന തനത് പദ്ധതി നടപ്പിലാക്കുന്നു. കുമാരനാശാന്റെ 150-ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം, മാസ്റ്റർ പ്ലാൻ പ്രകാശനം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ സമഗ്ര ശിക്ഷ കേരള അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ആർ.എസ് ഷിബു നിർവ്വഹിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം എസ്.കവിത, ടീച്ചർ ഇൻ ചാർജ് പള്ളിപ്പുറം ജയകുമാർ, എസ്.ആർ.ജി കൺവീനർ ഉമ ത്രിദീപ്, പി.ടി.എ പ്രസിഡന്റ് പി.ഷാജി, വൈസ് പ്രസിഡന്റ് ഇ.എ സലാം എന്നിവർ സംസാരിച്ചു. തുടർന്ന് ആശാന്റെ കൃതികളെ ആസ്പദമാക്കി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.