1

തിരുവനന്തപുരം: റോട്ടറി ക്ളബ് ഒഫ് ട്രിവാൻട്രം സെൻട്രലിന്റെ വാത്സല്യം പദ്ധതിയുടെ ഭാഗമായി സ്കോളർഷിപ്പ് വിതരണം നടത്തി. സമുദ്ര വിഭവങ്ങളുടെ സുസ്ഥിരാവസ്ഥ എന്ന വിഷയത്തിൽ പ്രബന്ധം തയ്യാറാക്കിയ ശരണ്യ എ. ശങ്കറാണ് സ്കോളർഷിപ്പിന് അർഹയായത്. 2022-23 വർഷത്തെ ഭരണസമിതി ചുമതലയേൽക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ സ്കോളർഷിപ്പ് കൈമാറി. ഇന്ത്യൻ സുസ്ഥിര സമുദ്ര ഭക്ഷ്യവിഭവ ശൃംഖലയുടെ അദ്ധ്യക്ഷൻ ഡോ. സുനിൽ മുഹമ്മദ്, റോട്ടറി ക്ളബ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.