
നെയ്യാറ്റിൻകര: നിംസ് മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ഡേ, വൈറ്റ് കോട്ട് സെറിമണി എന്നിവയുടെ ഭാഗമായി ഡോക്ടർമാരെ ആദരിച്ചു. നൂറുൽ ഇസ്ലാം കോളേജ് ഒഫ് ഡെന്റൽ സയൻസസിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർമാരുടെ സേവനം സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും നിംസ് സ്‌പെക്ട്രം ഡയറക്ടറുമായ ഡോ.എം.കെ.സി. നായർ, നിംസ് മെഡിക്കൽ അഡ്മിനിനിസ്‌ട്രേറ്റർ ഡോ. മഞ്ജു തമ്പി, നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. മധുശ്രീധർ, മെഡിക്കൽ സൂപ്രണ്ട് ഡോ. വേലായുധൻ, നിംസ് ജനറൽ മാനേജർ ഡോ.കെ.എ. സജു, അഡ്മിനിസ്‌ട്രെറ്റിവ് കോ ഓർഡിനേറ്റർ ശിവകുമാർ രാജ്, ഡെന്റൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ബി. മഹേഷ്, ഡോ.എസ്. അംബിക തുടങ്ങിയവർ പങ്കെടുത്തു.