വർക്കല :വിഷൻ വർക്കല ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ( വിവിഡ് ) വഴി നടപ്പിലാക്കുന്ന വർക്കലയിലെ രംഗകലാ കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.രംഗ കലാ കേന്ദ്രം ചെയർമാൻ പത്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ പ്രോജക്ട് വിഷൻ അവതരിപ്പിക്കും.മന്ത്രി സജി ചെറിയാൻ, അടൂർ പ്രകാശ് എം. പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി . സുരേഷ് കുമാർ, നഗരസഭ ചെയർമാൻ കെ. എം. ലാജി, റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എസ്‌. ശ്രീനിവാസ്, ജില്ലാ കളക്ടർ നവജ്യോത് ഖോസ, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയവർ പങ്കെടുക്കും.