ബാലരാമപുരം: കല്ലിയൂർ പഞ്ചായത്തിൽ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ജനതാദൾ (എസ്)​ കല്ലിയൂർ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. അനുമോദനയോഗവും പഠനോത്സവവും മുൻ എം.എൽ.എ അഡ്വ. ജമീലാപ്രകാശം ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പാലപ്പൂര് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് തകിടി കൃഷ്ണൻ നായർ, സംസ്ഥാന കമ്മിറ്റി അംഗം വി. സുധാകരൻ, തെന്നൂർക്കോണം ബാബു, കോളിയൂർ സുരേഷ്, ടി. വിജയൻ, അഡ്വ.എസ്. വിജയകുമാർ, എസ്. സ്വയംപ്രഭ, എസ്.റാണി, സ്റ്റാൻലി റോസ് തുടങ്ങിയവർ പ്രതിഭകളെ അനുമോദിച്ചു. നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ബി.കെ.അരുണ, കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ജെ.എസ്.ആര്യ, കേരള യൂണിവേഴ്സിറ്റി ഡിഗ്രി സംസ്‌കൃത ബി.എ.പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എം.ഗോപിക, ബി.എ ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ജി.ആർ.ലക്ഷ്മി എന്നിവരെയും പ്രതിഭാ പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു. നിർദ്ധനരായ നൂറോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു.