
മലയിൻകീഴ്: മാറനല്ലൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ആരംഭിച്ച മിൽമാ പാർലറിന്റെ ഉദ്ഘാടനം മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് കുമാർ നിർവഹിച്ചു. സംഘം പ്രസിഡന്റ് എൻ. ഭാസുരാംഗൻ സ്വാഗതം പറഞ്ഞു. മാറനല്ലൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ആർ. സുധീർഖാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മിൽമാ മാനേജിംഗ് ഡയറക്ടർ ഡി.എസ്. കോണ്ട ആദ്യ വില്പന നിർവഹിച്ചു. എസ്.ചന്ദ്രബാബു, ഷൈൻ, ഡി.ശ്രീകുമാർ, മോഹൻകുമാർ എന്നിവർ സംസാരിച്ചു.