
കുറ്റിച്ചൽ: ജനതാദൾ (എസ്) അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റിച്ചലിൽ സംഘടിപ്പിച്ച മതേതര സംഗമം കവി വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് വെള്ളനാട് രവികുമാർ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കൗൺസിലംഗം പാലോട് സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് കുറ്റിച്ചൽ ചന്ദ്രബാബു, പനയ്ക്കോട് മോഹനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ തച്ചൻകോട് വിജയൻ, കോട്ടൂർ നസീർ, വിതുര ജോയിമോൻ, മണ്ഡലം സെക്രട്ടറി യു. ഷിബുലാൽ, ചാമവിള ജയൻ, സോളമൻ കുറ്റിച്ചൽ എന്നിവർ സംസാരിച്ചു. ഉന്നതവിജയം നേടിയ പാർട്ടി അംഗങ്ങളുടെ മക്കൾക്ക് ഉപഹാര വിതരണവും ചടങ്ങിൽ നടന്നു.