dgk

തിരുവനന്തപുരം: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കടകംപള്ളി ഫാമിലി ഹെൽത്ത് സെന്ററിലെ ഡോക്ടർമാരെ ആദരിച്ചു. കരിക്കകം വാർഡ് കൗൺസിലർ ഡി.ജി. കുമാരന്റെ നേതൃത്വത്തിൽ ഡോക്ടർമാർക്ക് ആദരം നൽകി. ബി.ജെ.പി ഉള്ളൂർ മണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. ശ്യാം, ഏരിയാ പ്രസിഡന്റ് സുരേഷ് കുമാർ, വെൺപാലവട്ടം മധു, മധുസൂദനൻ, മുൻ കൗൺസിലർ ഹിമ സിജി, സിന്ധു തുടങ്ങിയവർ പങ്കെടുത്തു.