p

തിരുവനന്തപുരം:സംസ്ഥാന വൈദ്യുതി ഓംബുഡ്സ്‌മാന്റെ കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. എറണാകുളം ബി.ടി.എച്ചിനടുത്ത് കെ.എസ്.ഇ.ബിയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടത്തിലേയ്ക്കാണ് മാറിയത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള വൈദ്യുതി ഉപഭോക്താക്കളുടെ തർക്കങ്ങൾക്ക് അപ്പീൽ സമർപ്പിക്കാവുന്ന ഓഫീസാണ് ഓംബുഡ്സ്‌മാന്റേത്. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ് ഓഫീസ് ഉദ്ഘാടനം ചെയ്തു. കമ്മീഷൻ മെമ്പർ എ.ജെ. വിൽസൺ, വൈദ്യുതി ഓംബുഡ്സ്‌മാൻ എ.സി.കെ. നായർ തുടങ്ങിയവർ പങ്കെടുത്തു.