നേമം: കേരളകൗമുദി ബോധപൗർണമി ക്ലബും ബാലരാമപുരം ലയൺസ് ക്ലബും സംയുക്തമായി ഡോക്ടേഴ്സ് ദിനാചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 10ന് നേമം ഗവ.യു.പി.എസിൽ നടന്ന പരിപാടി ബാലരാമപുരം ലയൺസ് ക്ലബ് പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.

കേരളകൗമുദി ജനറൽ മാനേജർ (സെയിൽസ്)​ ഡി. ശ്രീസാഗർ ബോധപൗർണമി സന്ദേശവും കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ജെ. ബെന്നറ്റ് എബ്രഹാം ഡോക്ടേഴ്സ് ദിന സന്ദേശവും നൽകി. യോഗത്തിൽ ഡോ. ഷർമദ് ഖാൻ (സീനിയർ മെഡിക്കൽ ഓഫീസർ ഗവ.ആയുർവേദ ഡിസ്‌പെൻസറി, നേമം), ഡോ. സിമി സാരംഗ് (മെഡിക്കൽ ഓഫീസർ ഗവ. ഹോമിയോ ഡിസ്‌പെൻസറി, പള്ളിച്ചൽ) എന്നിവർ കേരളകൗമുദിയുടെ ആദരവ് ഏറ്റുവാങ്ങി. ഡോ. നയന എം.പി, ഡോ. സന്ദീപ് കെ.എസ് എന്നിവരെ ലയൺസ് ക്ലബ് യോഗത്തിൽ ആദരിച്ചു.

സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ ഉപനിയൂർ സുരേഷ് അദ്ധ്യക്ഷനായ പരിപാടിയിൽ കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തൂകൃഷ്ണ മുഖ്യാതിഥിയായിരുന്നു. ലയൺസ് ക്ലബ് സെക്രട്ടറി കെ.വി. സതീഷ്,​ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ അഡ്വ.എസ്.എസ്. ഷാജി, അഡ്വ.ടി.വി. ഹേമചന്ദ്രൻ, അഡ്വ. വി കെ.സഞ്ജയൻ, എം.മുഹമ്മദ് (സ്റ്റാഫ് സെക്രട്ടറി) കല എസ്.ഡി (അസിസ്റ്റന്റ് മാനേജർ, പി.എം.ഡി കേരളകൗമുദി), ഡോ.വൈശാഖ് (എസ്.എൻ ആയുർവേദ ഡിസ്‌പെൻസറി, നേമം) തുടങ്ങിയവർ പങ്കെടുത്തു.

ഹെഡ്മാസ്റ്റർ എ.എസ്. മൺസൂർ സ്വാഗതവും ലയൺസ് ക്ലബ് ട്രഷറർ മുരളീകൃഷ്‌ണ നന്ദിയും പറഞ്ഞു. കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര രോഗനിർണയ ക്യാമ്പും ഡോ. ഷർമാദ് ഖാന്റെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും നടന്നു.