ആറ്റിങ്ങൽ: അരവിന്ദ് കണ്ണാശുപത്രിയിലെ ഡോക്ടർ അനൂപ് ദാസിന്റെ നേതൃത്വത്തിൽ ഡോ.അനൂപ്സ് ഇൻസൈറ്റ് ആശുപത്രി ആറ്റിങ്ങലിൽ രാമു ആർക്കേഡ്, മൂന്നു മുക്കിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം അറ്റിങ്ങൽ നഗരസഭാദ്ധ്യക്ഷ അഡ്വ.എസ്. കുമാരി നിർവഹിച്ചു. സ്വാമി ശങ്കരാനന്ദ (ശിവഗിരിമഠം), ആറ്റിങ്ങൽ ആർ.ടി.ഒ ബിജുമോൻ, ഡോക്ടർ ഗിരിജ (ഗിരിജാ ലാബ്), വാർഡ് മെമ്പർ സതി, ആറ്റിങ്ങൽ വാർഡ് കൗൺസിലർ ബിനു, അഷറഫ്, ഡോ.അനൂപ്ദാസ്, മാനേജിംഗ് പാർട്നർ ഡോ. റാണുദാസ് തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് മുതൽ അടുത്ത മാസം 6 വരെ വിദഗ്ദരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാക്യാംപ് സംഘടിപ്പിക്കുന്നു.