
വെള്ളനാട്:ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളനാട്ട് ഡെയിൽ വ്യൂ ചിസൽ എന്ന പരിശീലന പരിപാടി എക്സൈസ് കമ്മിഷണർ അനന്തകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.ഡെയിൽ വ്യൂ കെയർ പോയിന്റ് ക്ലിനിക്കൽ സൂപ്പർവൈസർ ലീലാ ബാബു ചിസലിന്റെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചു.ഡെയിൽ വ്യൂ ഫാർമസി കോളേജ് ചെയർപഴ്സൻ സി.എസ്.ഡിനാദാസ് അദ്ധ്യക്ഷത വഹിച്ചു.ഡെയിൽ വ്യൂ ഡയറക്ടർ സി.എസ്.ഡി പിൻദാസ്,കോളജ് എം.ഡി.ഷൈജു ഡേവിഡ് ആൽഫി,വൈസ് പ്രിൻസിപ്പൽ ഡോ.സീന തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ഡെയിൽ വ്യൂ കെയർ പോയിന്റ് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചർച്ചയിൽ ഫ്രാൻസിസ് മുത്തേടൻ, ഡോ.സുജൻ ടി.രാജ്,സ്വരൂപ് എന്നിവർ പങ്കെടുത്തു.