1

പൂവാർ: എട്ടാം ക്ലാസുകാരിയെ പൊതുസ്ഥലത്തുവച്ച് കൈയിൽ കടന്നുപിടിച്ച് അപമാനിച്ചയാളെ പൂവാർ പൊലീസ് അറസ്റ്റുചെയ്തു. തിരുപുറം പ്ലാന്തോട്ടം പരുത്തിവിള എസ്.എസ് ക്വാർട്ടേഴ്‌സിൽ അനുകുമാറി (35) നെയാണ് ഇൻസ്പക്ടർ എസ്.ബി.പ്രവീൺ, സബ് ഇൻസ്പക്ടർ തിങ്കൾ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഒ മാരായ അരുൺ, വിഷ്ണു, കരോൾ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകവെയാണ് കുട്ടിയെ കടന്നുപിടിച്ചത്. പരാതിയെ തുടർന്നുള്ള അന്വേക്ഷണത്തിലാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.