
തിരുവനന്തപുരം: ശിവഗിരി മതാതീത ആത്മീയ സംഘത്തിന്റെ നേതൃത്വത്തിൽ സ്വാമി ശാശ്വതീകാനന്ദയുടെ 20-ാം സമാധിവാർഷികം ആചരിച്ചു. സമാധിസ്ഥാനത്ത് പുഷ്പാർച്ചനയ്ക്കും പ്രാർത്ഥനയ്ക്കും മതാതീത സംഘം ചെയർമാൻ കെ.എ. ബാഹുലേയൻ, ജനറൽ കൺവീനർ ബിജുപപ്പൻ, ആർ.കെ.വി ഗോപകുമാർ, മുട്ടട ഷിബു, ബാബു കഴക്കൂട്ടം, മൂന്നാനംകുഴി ശ്യാംലാൽ, പെരുങ്ങുഴി രാജീവ് സത്യൻ, നിരഞ്ജൻ, വർക്കല അജിത് സാഗർ എന്നിവർ നേതൃത്വം നൽകി.കെ.എ. ബാഹുലേയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം ബിജുപപ്പൻ ഉദ്ഘാടനം ചെയ്തു. ആർ.കെ.വി ഗോപകുമാർ, അഞ്ചാലുംമൂട് രാജേഷ് എന്നിവർ പ്രസംഗിച്ചു.