p

കാര്യവട്ടം കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ), എം.ബി.എ പ്രവേശനത്തിനായി 27, 28 തീയതികളിൽ നടത്തിയ ഗ്രൂപ്പ് ഡിസ്‌കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലുള്ള പ്രൊവിഷണൽ റാങ്ക് ലിസ്​റ്റ് www.admissions.keralauniversity.ac.in ൽ. കൗൺസലിംഗ് 4 ന് രാവിലെ 9.30 മുതൽ കാര്യവട്ടം ഐ.എം.കെ.യിൽ നടത്തും.

എം.സി.എ. (2015 സ്‌കീം) മൂന്നാം സെമസ്​റ്റർ (സപ്ലിമെന്ററി 2016 - 2019 അഡ്മിഷൻ), അഞ്ചാം സെമസ്​റ്റർ (റഗുലർ - 2019 അഡ്മിഷൻ മാത്രം) & (സപ്ലിമെന്ററി - 2016 - 2018 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്‌ട്രേഷൻ 4 ന് ആരംഭിക്കും. പിഴയില്ലാതെ 12 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.

അഞ്ചാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.​റ്റി.) (റെഗുലർ - 2019 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2018 അഡ്മിഷൻ, സപ്ലിമെന്ററി - 2014 - 2018 അഡ്മിഷൻ, മേഴ്സിചാൻസ് - 2011 സ്‌കീം (2011 അഡ്മിഷൻ)) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.