നെയ്യാറ്റിൻകര: വഴുതൂർ കാരുണ്യ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കാവശ്യമായ സാധനസാമഗ്രികൾ കൈമാറി.ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ഡിസ്ട്രിക് പ്രസിഡന്റ് ഡോ.അലിഫ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര സി.ഐ സാഗർ സ്ഥാപനത്തിന്റെ ചെയർ പേഴ്‌സൺ അനിതാ സുരേഷിന് സാധനങ്ങൾ കൈമാറി.വൈസ് പ്രസിഡന്റ് അനിൽ നെടിയാൻകോട് , ഓർഗനൈസർ സജിൻ ലാൽ,ട്രഷറർ ലാംസി,ഹ്യൂമൻ റൈറ്റ് ഫോറം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.