tha

നെയ്യാറ്റിൻകര: അത്താഴമംഗലം വിശുദ്ധ പത്രോസ് ദേവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഡോ.ആർ.പി. വിൻസെന്റ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. ദേവാലയത്തിൽ പുതിയതായി നിർമ്മിച്ച കൊടിമരം ആശീർവദിച്ചു. തിരുനാൾ ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 10ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് നെയ്യാറ്റിൻകര റീജിയൻ കോ ഓർഡിനേറ്റർ സെൽവരാജൻ മുഖ്യകാർമ്മികത്വം വഹിക്കും.