
വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്. കാറിലെ യാത്രക്കാരനായ കൊട്ടാരക്കര സ്വദേശി സുമിത്തിനാണ് (35) പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് എം.സി റോഡിൽ പിരപ്പൻകോടിനു സമീപം വച്ചായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നു കൊട്ടാരക്കരയിലേക്കുള്ള യാത്രയ്ക്കിടെ കാർ വേണുഗോപാലൻ പോറ്റി എന്നയാളുടെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗേറ്റും മതിലിന്റെ ഒരു ഭാഗവും തകർന്നു. കാറിനും സാരമായ കേടു പറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. ഡ്രൈവർക്ക് കാര്യമായ പരിക്കില്ല. യാത്രക്കാരൻ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.