
കിളിമാനൂർ :കിളിമാനൂർ ഫുട്ബാൾ അസോസിയേഷന്റെ (കിഫ 3) ആഭിമുഖ്യത്തിൽ നിർദ്ധന യുവാവിന് ധനസഹായം നൽകി. ചെങ്കിക്കുന്ന് സുഹറ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന കാൻസർ രോഗിയായ സന്തോഷിനാണ് (48) ചികിത്സാസഹായമെത്തിച്ചത്. ആർ.സി.സിയിൽ രണ്ട് വട്ടം ഓപ്പറേഷന് വിധേയനായ സന്തോഷിന്റെ നാവ് മുറിച്ച് മാറ്റിയിരുന്നു. റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്നു സന്തോഷ്. തുടർ ചികിത്സക്ക് വഴിയില്ലാതെ വലയുകയാണ് കുടുംബം. ഭാര്യയും ഏഴാം ക്ലാസിൽ പഠിക്കുന്ന മകളുമാണുള്ളത്.