വിതുര:ചേന്നൻപാറ വൈ.എം.എ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനവാരാചരണത്തിന്റെ ഭാഗമായി പൊൻകുന്നം വർക്കി അനുസ്മരണവും പ്രതിഭാസംഗമവും നടത്തി.ലൈബ്രറികൗൺസിൽ സംസ്ഥാനസെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാപ്രസിഡന്റ് വി.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനമോദിച്ചു.നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കാഞ്ഞിരംപാറ മോഹനൻ പൊൻകുന്നംവർക്കി അനുസ്മരണം നടത്തി.തോട്ടുമുക്ക് വാർഡ് മെമ്പർ തോട്ടുമുക്ക് അൻസർ,മുൻ വിതുര പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.വിദ്യാസാഗർ,നേതൃസമിതി കൺവീനർ ബിനു,മുൻ തോട്ടുമുക്ക് വാർഡ്‌മെമ്പർ എം.പി.സജിത,ഗ്രന്ഥശാലാ വൈസ്പ്രസിഡന്റ് എ.രാധാകൃഷ്ണൻ,സെക്രട്ടറി കെ.ആർ.വിജയൻ,ജോയിന്റ് സെക്രട്ടറി പി.ജലജകുമാരി, എന്നിവർ പങ്കെടുത്തു.