കല്ലമ്പലം: ഡോക്ടേഴ്സ് ദിനത്തിൽ തേവലക്കാട്‌ എസ്.എൻ.യു.പി സ്കൂളിൽ നല്ലപാഠം ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. കുട്ടികൾ ഡോക്ടർമാരായി. സ്കൂളിൽ മിനി ഹോസ്പിറ്റൽ രൂപികരിച്ചു. കുട്ടികൾക്ക് പെട്ടെന്നുണ്ടാകുന്ന അസുഖങ്ങൾ പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് സ്കൂളിൽ സിക്ക് റൂം, എല്ലാം ക്ലാസുകളിലും ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവ സ്ഥാപിച്ചു. പി.ടി.എ പ്രതിനിധികൾ, ക്ലബ് കൺവീനർമാർ, അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.