
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും സർവ്വീസ് പെൻഷൻകാർക്കുമുള്ള മെഡിസെപ് ഇൻഷ്വറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ 240 സ്വകാര്യആശുപത്രികളും 143 സർക്കാർ ആശുപത്രികളും കേരളത്തിനുപുറത്തെ 12 ആശുപത്രികളും ഉൾപ്പെടെ 395 ആശുപത്രികളെ എംപാനൽ ചെയ്തു. തിരുവനന്തപുരത്തെ ആർ.സി.സി ഉൾപ്പെടെയുള്ള ആശുപത്രികളുണ്ടെങ്കിലും നിരവധി സ്വകാര്യ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികൾ ഇപ്പോഴും പദ്ധതിക്ക് പുറത്താണ്. അവയെ കൂടി ഉൾപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണെന്നും ഉടൻ തന്നെ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കുമെന്നും സർക്കാർ അറിയിച്ചു. ജില്ലതിരിച്ചുള്ള പട്ടിക വെബ്സൈറ്റിൽ ലഭ്യമാണ്.
ഹൈകെയർ (ചെന്നൈ), കെ.ജി. ഹോസ്പിറ്റൽ, ആൽവ, ഡോ. മുത്തൂസ് ഹോസ്പിറ്റൽ (കോയമ്പത്തൂർ), മഹാരാജ അഗ്രേസെൻ (ഡൽഹി), ശ്രീ മൂകാംബിക (കന്യാകുമാരി), ഹർഷിത (മധുര), കെ.എസ്. ഹെഗ്‌ഡേ ഹോസ്പിറ്റൽ (മംഗളൂരു), തുംഗ (മുംബൈ), ദരൻ (സേലം), എ.ആർ.എസ്. (തിരുപ്പൂർ).എന്നിവയാണ് സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികൾ.
ഓരോ ജില്ലയിലും എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളുടെ എണ്ണം: കാസർകോട്–7, കണ്ണൂർ–11, കോഴിക്കോട്–26, വയനാട്–5, മലപ്പുറം–34, പാലക്കാട്–10, തൃശൂർ–18, എറണാകുളം–35, ഇടുക്കി–6, കോട്ടയം–12, ആലപ്പുഴ–15, പത്തനംതിട്ട– 15, കൊല്ലം–22, തിരുവനന്തപുരം–24. സംസ്ഥാനത്തിനു പുറത്തെ 12 ആശുപത്രികളും പട്ടികയിലുണ്ട്. ചെന്നൈ–1, കോയമ്പത്തൂർ–3, ഡൽഹി–1, കന്യാകുമാരി–1, മധുര–1, മംഗളൂരു–1, മുംബയ്–1, സേലം–2, തിരുപ്പൂർ–1 വീതം ആശുപത്രികളാണു പട്ടികയിലുള്ളത്.