തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ജൂലായ് ഒന്നിന് ആരംഭിച്ച മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ജില്ലയിലെ പതിനാറ് സർക്കാർ ആശുപത്രികളും 25 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 41 ആശുപത്രികൾ എംപാനൽ ചെയ്തിട്ടുണ്ട്. മെഡിസെപ് കാർഡും തിരിച്ചറിയൽ കാർഡുമായി ചെന്നാൽ പദ്ധതിയിൽ അംഗങ്ങളായുള്ളവർക്ക് പണം കൈയിൽ കരുതാതെ ചികിത്സ തേടാം. അതേ സമയം ഒാ.പി.യ്ക്ക് ഇൻഷ്വറൻസ് കവറേജില്ല.
ആർ.സി.സി,എസ്.എ.ടി, റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫ് ഒഫ്താൽമോളജി (കണ്ണാശുപത്രി), തിരുവനന്തപുരം മെഡിക്കൽ കോളേജ്, നെയ്യാറ്റിൻകര ,തിരുവനന്തപുരം ജനറൽ ആശുപത്രികൾ, ചിറയിൻകീഴ്, വർക്കല, ആറ്റിങ്ങൽ, ഫോർട്ട്, നേമം, വിതുര, മലയിൻകീഴ്, പാറശാല താലൂക്ക് ആശുപത്രികൾ, പാലോട് ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി. എന്നിവയാണ് സർക്കാർ തലത്തിലെ 16 ആശുപത്രികൾ.
അഗർവാൾ കണ്ണാശുപത്രി,അൽഹിബാ കണ്ണാശുപത്രി, അമർ മെറ്റേണിറ്റി ഹോസ്പിറ്റൽ, അമൽദീപ് കണ്ണാശുപത്രി, സി.എസ്.ഐ. മിഷൻ ഹോസ്പിറ്റൽ, ഡോക്ടർ പ്രിയാസ് ഹോസ്പിറ്റൽ, ഡോക്ടർ സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ്, ഇന്ത്യാ ഹോസ്പിറ്റൽ, ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ, പ്രാൺ ഫെർട്ടിലിറ്റി ആൻഡ് വെൽവിമൺ സെന്റർ, മമ്മാൽ ഹോസ്പിറ്റൽ, നെയ്യാർ മെഡിസിറ്റി, നിംസ് നെയ്യാറ്റിൻകര, പൾസ് മെഡികെയർ ഹോസ്പിറ്റൽ, പ്രിസൈസ് കണ്ണാശുപത്രി, രുക്മിണി മെമ്മോറിയൽഹോസ്പിറ്റൽ, ദേവി ഹോസ്പിറ്റൽ, സരസ്വതി ഹോസ്പിറ്റൽ, ശ്രീനേത്ര കണ്ണാശുപത്രി, ടി.എസ്.സി. ഹോസ്പിറ്റൽ, വേണാട് ഹോസ്പിറ്റൽ, ആറ്റുകാൽ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, എസ്.യു.ടി.വട്ടപ്പാറ, എസ്.ആർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, എസ്.കെ. ഹോസ്പിറ്റൽ എന്നിവയാണ് ജില്ലയിലെ 25 സ്വകാര്യആശുപത്രികൾ.