
വർക്കല: ഗുരുധർമ്മ പ്രചാരണസംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വാമി ശാശ്വതികാനന്ദ സമാധി ദിനാചരണ സമ്മേളനം സ്വാമി ധർമ്മാനന്ദ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു.ശിവഗിരി മതാതീത ആത്മീയ സംഘം ചെയർമാൻ കെ.എ.ബാഹുലേയൻ, ജനറൽ കൺവീനർ ബിജു പപ്പൻ, സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ,സംഘം ജില്ലാ പ്രസിഡന്റ് വർക്കല മോഹൻദാസ്, വി.മനോഹർജി,സംഘം വനിതാ വിഭാഗം കൺവീനർ ശാന്തിനി എസ്. കുമാരൻ, കരീപ്ര സോമൻ, ക്ലാപ്പന സുരേഷ്, എസ്. ഉമാദേവി, ശോഭനപുരക്കോട്, ഇടമൺ രാജൻ, ഓട നാവട്ടം ഹരീന്ദ്രൻ, തൊടിയൂർ സുലോചന, പന്തളം ശിവാനന്ദൻ, സംഘം ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ എന്നിവർ സംസാരിച്ചു. ശിവഗിരിയിലെ ശാശ്വതികാനന്ദ സമാധിയിൽ പ്രാർഥനയും പുഷ്പാർച്ചനയും നടത്തി.