വർക്കല: പൊതുപ്രവർത്തകരായ ടി.എം. സിനിമോനെയും നസീർ കോണുവിളാകത്തെയും ഒരു സംഘം ആക്രമിച്ച സംഭവത്തിൽ നടയറയിലെ ജനകീയ കൂട്ടായ്മ പ്രതിഷേധ മാർച്ച് നടത്തി. പി.ഡി.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നടയറ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു . ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ഉദ്ഘാടനം ചെയ്തു. മനാഫ് ചരുവിള, നിസാം കുറ്റിവെട്ടി, എസ്.സുനിൽ, ജയചന്ദ്രദാസ് പണിക്കർ, അൻസർ തോക്കാട്, എസ്.സുനിൽ, സുതൻ തച്ചോട്, ആർ.റഫീഖ്, എസ്.സജീവ്, എ. അബുബക്കർ, നൂറുൽ ഇസ്ലാം വൈസ് പ്രസിഡന്റ് സക്കീർ പ്ലാവിള തുടങ്ങിയവർ നേതൃത്വം നൽകി.