ആറ്റിങ്ങൽ: പുരവൂർ ഗവൺമെന്റ് എസ്.വി യു.പി.എസിൽ ആറ്റിങ്ങൽ ഫയർസ്റ്റേഷന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ പരിശീലന പരിപാടി നടന്നു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായർ,​ഓഫീസർ അഷ്റഫ്, ഡിഫൻസ് അംഗങ്ങളായ സന്ധ്യ,​സൗമ്യ എന്നിവർ ക്ലാസ് നയിച്ചു.വാർഡ് മെമ്പർ ആശ,എസ്.എം.സി ചെയർമാൻ ഷാബു.വി.എസ്,മദർ പി,​ടി.എ പ്രസിഡന്റ് ജയലക്ഷ്മി,​ഹെഡ്മിസ്ട്രസ് ബിന്ദു.കെ.ബി,സീനിയർ അസിസ്റ്റന്റ് സുൽഫത്ത് ബീവി എന്നിവർ സംസാരിച്ചു.