കോവളം : പാച്ചല്ലൂർ (ചുടുകാട് ) ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാവാർഷികവും 9 മുതൽ 16 വരെ നടക്കും. 9ന് രാവിലെ 5.30ന് സമൂഹപൊങ്കാല, 6.45ന് വിളംബര ഘോഷയാത്ര. വൈകിട്ട് 6.30 ന് യജ്ഞ സമാരംഭ സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ക്ഷേത്രദേവസ്വം ചെയർമാൻ പാച്ചല്ലൂർ വി. രാജു അദ്ധ്യക്ഷത വഹിക്കും. ഉത്സവ കമ്മിറ്റി കൺവീനർ എസ്. ഉദയരാജ് സ്വാഗതം പറയും. കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സെക്രട്ടറി സ്വാമി ബോധിതീർത്ഥ ഭദ്രദീപ പ്രകാശനം നിർവഹിക്കും. ക്ഷേത്ര സപതി കരമന സുനിൽ പ്രസാദ് , ക്ഷേത്ര ദൈവജ്ഞൻ പഴവങ്ങാടി ശ്രീകുമാർ, വാർഡ് കൗൺസിലർ വി.സത്യവതി, ദേവസ്വം കൺവീനർ ഡി. സീജോയ്, ക്ഷേത്ര മേൽശാന്തി
അനിൽ തുടങ്ങിയവർ പങ്കെടുക്കും. യജ്ഞശാലയിലെ വിഗ്രഹപ്രതിഷ്ഠാ കർമ്മം ക്ഷേത്ര തന്ത്രി പാണാവള്ളി അശോകൻ നിർവഹിക്കും. തുടർന്ന് നടക്കുന്ന ആചാര്യവരണം, ഗ്രന്ഥ സമർപ്പണം, ഗ്രന്ഥനമസ്കാരം എന്നിവ
ഭാഗവത മാഹാത്മ്യ പ്രഭാഷകൻ വേദശ്രീ ഡോ. പളളിക്കൽ മണികണ്ഠന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.