ബാലരാമപുരം:ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ അപേക്ഷകരുടെ കരട് പട്ടികയിൻമേലുള്ള ഒന്നാംഘട്ട അപ്പീലിനും ആക്ഷേപങ്ങൾക്കും ശേഷമുള്ള ഭൂരഹിത ഭവനരഹിത,​ഭൂമിയുള്ള ഭവനരഹിത ഗുണഭോക്താക്കളുടെ അർഹതയുള്ളവരുടേയും അനർഹരുടേയും കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ആക്ഷേപമുള്ളവർ 8 നകം കളക്ട്രേറ്റിൽ ഓൺലൈനായി അപ്പീൽ നൽകണം.ലിസ്റ്റ് പരിശോധനക്കായി പഞ്ചായത്ത് ഓഫീസിലും വെബ്സൈറ്റിലും ലഭ്യമാണെന്ന് സെക്രട്ടറി അറിയിച്ചു.