
തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വാമിയുടെ 20-ാമത് സമാധി വാർഷികം കുത്തുകല്ലുംമൂട് സമദർശനി ഗ്രന്ഥശാലാഹാളിൽ വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ട്രസ്റ്റ് ചെയർമാൻ മണക്കാട് സി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആത്മീയ സമ്മേളനം അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്‌തു.
മാതാ ഗുരുപ്രിയ, അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ്, അഡ്വ. ജി. സുബോധൻ, ഡോ. ബിജുരമേശ്, കെ.എസ്. ശിവരാജൻ, എസ്. പ്രസാദ്, നഗരസഭാ കൗൺസിലർമാരായ ഡി. സജിലാൽ, ഉണ്ണിക്കൃഷ്ണൻ, കരമന അജിത് എന്നിവർക്ക് പുറമേ ഹുസൈൻ സേഠ്, നന്ദകുമാർ, എസ്. വിജയൻ, കെ. ജയധരൻ, പി.ജി. ശിവബാബു, ഡോ.എം. അനുജ, കെ.എൻ. അശോക കുമാർ എന്നിവരും പങ്കെടുത്തു. ശിവഗിരിയിലെ സ്വാമിയുടെ സ്‌മൃതി ഭൂമികയിൽ നടന്ന പ്രാർത്ഥനാചടങ്ങിന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ നേതൃത്വം നൽകി. സ്വാമി കൃഷ്‌ണാനന്ദ, ശ്രീരത്‌നതീർത്ഥർ, ടി. ശരത്ചന്ദ്രപ്രസാദ്, മണക്കാട് സി. രാജേന്ദ്രൻ തുടങ്ങിയവരും ട്രസ്റ്റ് ഭാരവാഹികളും പങ്കെടുത്തു.