
പൂവാർ: കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാരെ ആദരിച്ചു. ഐ.എം.എ ഡൽഹി ഹെഡ് കോർട്ടേഴ്സ് ജോയിന്റ് സെക്രട്ടറി ഡോ. അനൂപ് യോഗം ഉദ്ഘാടനം ചെയ്തു. ചൈതന്യ ഫാമിലി ക്ലബ് പ്രസിഡന്റ് എൽ. ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. എസ്. മോഹന ചന്ദ്രൻ, കരുംകുളം രാധാകൃഷ്ണൻ,കഴിവൂർ രാജേന്ദ്രൻ,പി.സി സുരേഷ്,എൽ.സത്യദാസ് തുടങ്ങിയവർ സംസാരിച്ചും.ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന ഡോ.എൽ.കെ. സോമനെ ആദരിച്ചു.