തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നഗരത്തിലെ മുസ്ലിം കുട്ടികൾക്ക് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഏർപ്പെടുത്തുന്ന കണ്ടവിളാകം ഖാദർ സ്മാരക വിദ്യാഭ്യാസ അവാർഡ് നൽകും. അപേക്ഷകൾ അറ്റസ്റ്റ് ചെയ്ത മാർക്ക് ലിസ്റ്റും, തങ്ങളുടെ ജമാഅത്ത് സർട്ടിഫിക്കറ്റ് സഹിതം വിഴിഞ്ഞം ഹനീഫ്, ചെയർമാൻ അവാർഡ് കമ്മിറ്റി, കേരള മുസ്ലിം ജമാഅത്ത്കൗൺസിൽ, പി. ബി. നമ്പർ : 238, ജി. പി. ഓ., തിരുവനന്തപുരം, 695001. എന്ന വിലാസത്തിൽ ജൂലായ് 20 നു മുൻപ് അപേക്ഷിക്കണമെന്ന് സംസ്ഥാന സെക്രട്ടറി പി. സയ്യിദ് അലി അറിയിച്ചു. ഫോൺ : 9447240493.