
മലയിൻകീഴ് : അണപ്പാട് ബാലകൃഷ്ണ വിലാസം വിജയകുമാരിയുടെ വീടിന് മുകളിൽ മരം വീണ് വീട് തകർന്നു.ഇന്നലെ വൈകിട്ട് 3 ഓടെ വീശിയടിച്ച കാറ്റും മഴയിലുമാണ് വീടിന് പുറക് വശത്ത് നിന്ന തേക്ക് മരം വീണത്.സംഭവ സമയത്ത് വിജയകുമാരിയും സഹോദരി ഓമനയും വീട്ടിലുണ്ടായിരുന്നു.ഉഗ്രശബ്ദം കേട്ട് നിലവിളിച്ച് പുറത്തേയ്ക്ക് ഇറങ്ങി ഓടിയതിനാൽ ദുരന്തം ഒഴിവാവുകയായിരുന്നു.വിധവയായ വീജയകുമാരിയുടെ ഷീറ്റ് മേഞ്ഞ വീടിന്റെ പുറക് വശം പൂർണമായും തകർന്നിട്ടുണ്ട്.ചുവരുകൾക്ക് വിള്ളൽ വീണിട്ടുമുണ്ട്.