
തിരുവനന്തപുരം: കോവളത്തെ കേരള ആർട്ട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജ് കുട്ടികൾക്കായി നടത്തിയ 'എൻവാഷൻ' കൈത്തറി ഫാഷൻ ഷോയിൽ കോഴിക്കോട് സ്വദേശിയും ഫറോക്ക് ജി.ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയുമായ ശിവാനി പ്രഭു വിജയിയായി. 5000 രൂപയാണ് സമ്മാനത്തുക. പട്ടം കേന്ദ്രീയവിദ്യാലയത്തിലെ പുണ്യ എസ്. പ്രദീപ് രണ്ടാം സ്ഥാനവും (3000 രൂപ), പേരൂർക്കട കേന്ദ്രീയ വിദ്യാലയത്തിലെ ജഗൻനാഥ്, ശ്രീകാര്യം ജി.എച്ച്.എസിലെ ആദിത്യ എന്നിവർ മൂന്നാം സ്ഥാനവും (1000 രൂപ) നേടി. അനുഗ്രഹ,ലീഡിയ, അസ്ര, അനാമിക അജിത്, സന കെ.എം., കൃഷ്ണനന്ദ അരുൺ, നിധ ദിൽരുബ എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ നേടി. ശിവാനിക്ക് ക്രാഫ്റ്റ് വില്ലേജിൽ നടന്ന 'സെന്റർ സ്‌റ്റേജ്' കലാസന്ധ്യയുടെ വേദിയിൽ നടൻ നന്ദുവും ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്മിയും ചേർന്നു വിജയികൾക്കു സമ്മാനങ്ങൾ നൽകി.