വിഴിഞ്ഞം: വില്ലേജ് ഓഫീസിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ കേസിൽ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ബി.കെ. രതീഷിനെ (43) വില്ലേജ് ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു. കൂടുതൽ അന്വേണത്തിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അപേക്ഷ നൽകുമെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു.
കെട്ടിട നികുതി ഉൾപ്പെടെയുള്ള ഇനങ്ങളിൽ 6.35 ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് കേസ്. നികുതി അടയ്‌ക്കാൻ വരുന്നവരിൽ നിന്ന് പണം വാങ്ങി രസീത് നൽകുകയും പിന്നീട് ഓൺലൈനായി രസീത് റദ്ദുചെയ്‌ത് തട്ടിപ്പ് നടത്തുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.