rit

വെഞ്ഞാറമൂട്:കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് റിട്ട.അദ്ധ്യാപകന് പരിക്ക്.മുദാക്കൽ കടുക്കറ വളവ് പരിസരത്ത് കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് യാത്രക്കാരനായ റിട്ട.അദ്ധ്യാപകൻ വേണു ഗോപിനാഥൻ നായർക്കാണ് പരിക്കേറ്റത്.ശനിയാഴ്ച പുലർച്ചെ 5നായിരുന്നു അപകടം.പൊടുന്നനെ കുറുകെ ചാടിയ പന്നി ബൈക്കിൽ വന്നിടിക്കുകയായിരുന്നു.നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കാലിനും കൈയ്ക്കും പരിക്കേൽക്കുകയായിരുന്നു.നാട്ടുകാർ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.