തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ 57ാം വാർഷികം 6,​7 തീയതികളിൽ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടക്കും. 6ന് രാവിലെ 11.30ന് ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ജ്യോതിഷ് അദ്ധ്യക്ഷത വഹിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ‌്ക്ക് 1.15ന് പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക് 2ന് നടക്കുന്ന സുഹൃദ് സമ്മേളനം കെ.പി.സി.സി പ്രസി‌ഡന്റ് കെ.സുധാകരൻ എം.​പി ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.പിമാരായ അടൂർ പ്രകാശ്, എൻ.കെ. പ്രേമചന്ദ്രൻ,​ എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്,​ ഷാഫി പറമ്പിൽ,​ അനൂപ് ജേക്കബ്,​ നേതാക്കളായ കെ.സി.ജോസഫ്, ജോസഫ് വാഴക്കൻ, വി.എസ്.ശിവകുമാർ,​ടി.യു രാധാകൃഷ്ണൻ, കെ.എസ്. ശബരിനാഥൻ,​ ഷിബു ബേബിജോൺ,​ സി.പി. ജോൺ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ പങ്കെടുക്കും. 7ന് രാവിലെ 10.45ന് പൊതുയോഗം,​ ഉച്ചയ്‌ക്ക് 1.15ന് വനിതാസമ്മേളനം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.കെ.രമ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 5ന് സമാപന സമ്മേളനം സെൻട്രൽ സ്റ്റേഡിയത്തിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.