aruvi

അരുവിക്കര:മൈലം ജി.വി.രാജാ കടമ്പ്രക്കുഴി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മൈലം ഇറയാംകോട് വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ ധർണ മുൻ ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.മൈലം വാർഡ് പ്രസിഡന്റ് എം.സോമൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജെ.ശോഭനദാസ്,എസ്.ആർ.സന്തോഷ്,വെള്ളൂർക്കോണം അനിൽകുമാർ,പീരുമുഹമ്മദ്,എൽ.ബാബുരാജ്,തോപ്പിൽ ശശി,സജിൻ,രമേശ് ചന്ദ്രൻ,സജാദ്,ജയകുമാരി,ശശികുമാർ,മോഹൻദാസ്,എസ്.പുഷ്പരാജ്,ഡോൺബോസ്ക്കോ എന്നിവർ സംസാരിച്ചു.