വെഞ്ഞാറമൂട്: പുല്ലമ്പാറ ജമാഅത്ത് 24-ാമത് നാരിയത്ത് സ്വലാത്ത് വാർഷികം ഇന്ന് മുതൽ വ്യാഴാഴ്ച വരെ നടക്കും. മാനവ സൗഹൃദ സദസ്, മത പ്രഭാഷണം,ദുആ സമ്മേളനം എന്നീ പരിപാടികളും ചടങ്ങിന്റെ ഭാഗമായി ഉണ്ടാവും. ഇന്ന് വൈകിട്ട് ആറിന് ആരംഭിക്കുന്ന മാനവ സൗഹൃദ സദസ് എ.എ. റഹിം എം.പി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് ആരുഡിയിൽ താജ് അദ്ധ്യക്ഷത വഹിക്കും. ഡി.കെ.മുരളി എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുക്കും. കവി വിഭു പിരപ്പൻകോട് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് മുഹമ്മദ് ആശിഖ് ഇബ്രാഹിം ഹുദവി അമ്മിനിക്കോട് മത പ്രഭാഷണം നടത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മുഹമ്മദ് ഷാഫി മൗലവിയുടെ മത പ്രഭാഷണവും വ്യഴാഴ്ച രാത്രി ഏഴിന് കുമ്മനം നിസാമുദ്ദീൻ അസ്ഹരിയുടെ ദുആ മജ്‌ലിസും ഉണ്ടാവും