വിതുര: വിതുര പഞ്ചായത്ത് വികസന സെമിനാർ ഇന്ന് രാവിലെ 11ന് വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്.സുനിത ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, ജില്ലാപഞ്ചായത്തംഗങ്ങളായ സോഫി തോമസ്, എ.മിനി,വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സന്ധ്യ.ബി.എസ്, നീതു രാജീവ്,പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് പ്രീത.എസ്.നായർ, ശ്രീകുമാർ എന്നിവർ പങ്കെടുക്കും.