v-joyi-m-l-a-flag-off-che

പള്ളിക്കൽ: പള്ളിക്കൽ ജനമൈത്രി പൊലീസിന്റെയും പള്ളിക്കൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. വി. ജോയി എം.എൽ.എ കൂട്ടയോട്ടം ഫ്ളാ​ഗ് ഒഫ് ചെയ്തു. പള്ളിക്കൽ എസ്.എച്ച്.ഒ പി. ശ്രീജിത്ത്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന, മടവൂർ പഞ്ചായത്ത് പ്രസിഡന്റ് എം. ബിജുകുമാർ, നിഹാസ്, മുബാറക്. എം.സാഹിൽ, അനിൽ, സുജീനാ മക്തൂം എന്നിവർ സംസാരിച്ചു. പള്ളിക്കൽ ​ഗവ. എച്ച്.എസ്.എസ്, പകൽകുറി ​ഗവ. എച്ച്.എസ്.എസ്, മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ, കടമ്പാട്ടുകോണം എസ്.കെ.വി ഹൈസ്കൂൾ എന്നിവിടങ്ങളിലെ അഞ്ഞൂറോളം എസ്.പി.സി കേഡറ്റുകളും പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥരും വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിക്കൽ യൂണിറ്റ് അം​ഗങ്ങളും കൂട്ടയോട്ടത്തിൽ പങ്കാളികളായി.