
കല്ലമ്പലം: ജില്ലയിലെ പ്രമുഖ ക്ലാസ് വൺ സ്‌പെഷ്യൽ ഗ്രേഡ് സഹകരണ സ്ഥാപനമായ മടവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി. കുറഞ്ഞനിരക്കിൽ സാധാരണക്കാർക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിനായി വിക്രമൻനായർ സ്‌മാരക സൂപ്പർ മാർക്കറ്റ്, ബാങ്കിന്റെ ആധുനിക വത്കരണത്തിന്റെ ഭാഗമായി ന്യൂജൻ സേവനങ്ങൾക്കായി എ.ടി.എം, വിവിധ ബാങ്കുകളിലെ തുക നിക്ഷേപിക്കുന്നതിനായി സി.ഡി.എം മെഷീൻ, സഹകരണ ജനസേവന കേന്ദ്രം, ഡിജിറ്റൽ എക്‌സ്‌റേ ഇ.സി.ജി യൂണിറ്റ്, 24 മണിക്കൂർ ആംബുലൻസ് സർവീസ് എന്നിവയാണ് പുതുതായി ആരംഭിച്ചത്.
സൂപ്പർമാർക്കറ്റ്, എ.ടി.എം കൗണ്ടർ, ആംബുലൻസ് സർവീസ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടിയും സഹകരണ ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും, ഡിജിറ്റൽ എക്സ്റെ, ഇ.സി.ജി യൂണിറ്റിന്റെ ഉദ്ഘാടനം സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്‌ണൻ നായരും നിർവഹിച്ചു. ചടങ്ങിൽ വി. ജോയി എം.എൽ.എ അദ്ധ്യക്ഷനായി. ധാതുവികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിൽ, സി.പി.എം ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, ജില്ലാപഞ്ചായത്തംഗം ടി. ബേബിസുധ, പഞ്ചായത്ത് പ്രസിഡന്റ് എം. ബിജുകുമാർ, ഡി. ദീപ, നൂറുദ്ദീൻ, മടവൂർ നാസർ, മടവൂർ സന്തോഷ്, എം.എസ്. റാഫി, എ.എസ്. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എൻ.ആർ. ജഹിത റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് ഡയറക്ടർ ബി.എസ്. ഹർഷകുമാർ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ എച്ച്. നാസർ നന്ദിയും പറഞ്ഞു.