മുടപുരം: മയ്യനാട് വലിയതോട്ടത്തുകാവ് ശ്രീമഹാദേവർ ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗലദേവ പ്രശ്നത്തിലൂടെ നിർദ്ദേശിച്ച പരിഹാരക്രീയകളും അനുബന്ധ കലശവും 6,7, 8 തീയതികളിൽ ക്ഷേത്രം തന്ത്രി രാജു മഹേശ്വരൻ നമ്പൂതിരിയുടെയും മേൽശാന്തി അനീഷ് നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടത്തും. 9ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, റാഷോഘന ഹോമം, ഉച്ച പൂജ, കലശാഭിഷേകം, അന്നദാനം തുടങ്ങിയവ നടക്കും. രാവിലെ 9ന് സമൂഹ പൊങ്കാലയും ഉണ്ടാകും.