
കാട്ടാക്കട:കെട്ടിട നിർമ്മാണ ജോലിക്കിടെ സ്ലാബ് ദേഹത്തുവീണ് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തൊഴിലാളി മരിച്ചു.കാട്ടാക്കട കട്ടയ്ക്കോട് പൂച്ചെടി വിള രാജ് നിവാസിൽ രാജൻ(46)ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ട് നാലോടെ സർജിക്കൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രാജൻ രാത്രി ഏഴോടെയാണ് മരിച്ചത്.മലയിൻകീഴിന് സമീപം കെട്ടിടത്തിന്റെ പ്ലാസ്റ്ററിംഗ് ജോലി ചെയ്തു കൊണ്ടിരിക്കെയാണ് അപകടം.ഭാര്യ:സിന്ധു.മക്കൾ:അജിത് രാജ്,അഭയരാജ്.