തിരുവനന്തപുരം: കേരളത്തിലെ എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ പുതിയതായി രൂപീകരിച്ച കേരള എയ്ഡഡ് കോളജ് ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (കെ.എ.സി.ടി.സി.ഒ.എസി) പ്രവർത്തനോദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ചൊവ്വാഴ്ച വൈകിട്ട് 5ന് തിരുവനന്തപുരം വഞ്ചിയൂരിലെ എ.കെ.പി.സി.ടി.എ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ സംഘം പ്രസിഡന്റ് ഡോ. സി. പത്മനാഭൻ അദ്ധ്യക്ഷനാകും. കേരള ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ അഡ്വ. എസ്. ഷാജഹാൻ ലോഗോ പ്രകാശനം നിർവഹിക്കും. എ.കെ.പി.സി.ടി.എ മുൻ ജനറൽ സെക്രട്ടറി പ്രൊഫ. എ. പ്രതാപചന്ദ്രൻ നായരിൽ നിന്ന് ആദ്യ നിക്ഷേപം എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ജോജി അലക്സ് ഏറ്റുവാങ്ങും.

വിവിധ വായ്പ പദ്ധതികളുടെ പ്രഖ്യാപനം സംഘം വൈസ് പ്രസിഡന്റ് ഡോ. കെ. ബിജുകുമാറും എം.ഡി.എസ് പദ്ധതികളുടെ പ്രഖ്യാപനം എ.കെ.പി.സി.ടി.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ആർ.ബി. രാജലക്ഷ്മിയും നിർവഹിക്കും.